നടന്‍ മാധവന്‍ ബോളിവുഡിലേക്ക് തിരികെയെത്തുമോ..?

നടന്‍ മാധവന്‍ ബോളിവുഡിലേക്ക് തിരികെയെത്തുമോ..?നടന്‍ മാധവന്‍ അവസാനമായി ചെയ്ത് തമിഴ് ചിത്രം വിക്രം വേദയായിരുന്നു. കൂടാതെ ജ്യോതിക നായികയായ മഗലിര്‍ മട്ടും എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും താരം അഭിനയിച്ചിരുന്നു.

നാഗ ചൈതന്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചലച്ചിത്രമായ സവ്യാസച്ചിയില്‍ വില്ലനായി അദ്ദേഹം അഭിനയിച്ചിരുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്യുന്ന സിനിമ.ണ് ദ നമ്പി ഇഫക്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അനുഷ്‌ക ഷെട്ടി, അഞ്ജലി, ശാലിനി പാണ്ഡെ എന്നിവര്‍ അഭിനയിക്കുന്ന തന്റെ അടുത്ത ബഹുഭാഷാ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരമിപ്പോള്‍.

ടി-സിരീസിന്റെ സ്ഥാപകനായ ഗുല്‍ഷന്‍ കുമാറിന്റെ മകളായ ഖുഷാലി കുമാറിന്റെ ആദ്യ സിനിമയില്‍ ഒരു പ്രധാന വേഷത്തിനായി മാധവനെ സമീപിച്ചതായാണ് വാര്‍ത്ത.

എതുകൊണ്ട്് തന്നെ ബോളിവുഡിലേക്ക് മാധവന്‍ തിരിച്ചുവരാമെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ മണിരത്‌നത്തിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത അശ്വിന്‍ മണിയാണ് ഈ സിനിമ സംവിധാനം ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment