അഴുകിയ നിലയില്‍ മൃതദേഹം: ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
അഴുകിയ നിലയില്‍ മൃതദേഹം: ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വസതിയില്‍ നിന്ന് നടന്‍ മഹേഷ് ആനന്ദിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തില്‍ പോലീസ് മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. എന്നാല്‍ സ്വാഭാവിക മരണമെന്നു തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.
വീടിന്റെ വാതിലുകള്‍ എല്ലാം അകത്ത് നിന്ന് ബന്ധിച്ച നിലയില്‍ ആയിരുന്നു. ഏതാണ്ട് രണ്ട് ദശാബ്ദങ്ങളോളം ആയി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന മഹേഷ് ആനന്ദ് ഏറ്റവും അവസാനം അഭിനയിച്ച് ഈ ജനുവരിയില്‍ പുറത്തിറങ്ങിയ രംഗീല രാജയില്‍ ആയിരുന്നു.
ശനിയാഴ്ച്ച വീട്ടിലെ ജോലിക്കാരി ഫ്ലാറ്റിനു മുന്നില്‍ ചെന്ന് ഏറെ നേരം ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. ഒടുവില്‍ വെര്‍സോവ് പോലീസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി അഗ്‌നി ശമനസേനയുടെ സഹായത്തോടെ അകത്തു കടക്കുകയായിരുന്നു.
അങ്ങനെയാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള ശരീരം കണ്ടെടുക്കുന്നത്. ട്രാക്ക് സ്യൂട്ടായിരുന്നു വേഷം. ശരീരത്തിനു സമീപത്തു നിന്നും മദ്യക്കുപ്പികളും ഏതാനും പ്ലേറ്റുകളും പോലീസ് കണ്ടെടുത്തു. ഇതിലൂടെ ഭക്ഷണം കഴിച്ച ശേഷമായിരിക്കാം മരണം സംഭവിച്ചതെന്ന് പോലീസ് വിലയിരുത്തുന്നു.
മൃതദേഹത്തിന് അടുത്ത് തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. വാട്സ് ആപ്പില്‍ ഒരുപാട് സന്ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, രണ്ട് ദിവസമായി ഒന്ന് പോലും തുറന്ന് നോക്കിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഉഴറിയിരുന്ന നടന്‍ കടുത്ത മദ്യപാനിയുമായിരുന്നുവെന്ന് എ എന്‍ ഐ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ വെര്‍സോവയില്‍ കിനാര അപ്പാര്‍ട്ട്‌മെന്റ്‌സില്‍ മഹേഷ് തനിച്ചാണ് താമസിച്ചിരുന്നത്.
Leave a Reply