മീടുവിനെ കുറിച്ച് പ്രതികരണവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

മീടുവിനെ കുറിച്ച് പ്രതികരണവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

സിനിമാ മേഖലയില്‍ മീടു ആരോപണങ്ങള്‍ കത്തി നില്‍ക്കുന്ന സമയമാണിത്. ഏത് ഭാഷകളിലായാലും മീടു ആരോപണം തരംഗമാണ്. മീടു മൂവ്‌മെന്റില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

വൈകിയാണെങ്കിലും തുറന്ന് പറച്ചിലുകള്‍ നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സിനിമയുടെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തരം കാര്യങ്ങള്‍ മുമ്പും സിനിമ മേഖലയില്‍ നടന്നിരുന്നു എന്നറിയുന്നത് ഏറെ വൈകിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാമാങ്കം എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അഭിമുഖത്തിലാണ് മമ്മൂട്ടി സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment