പ്രമുഖ നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍

പ്രമുഖ നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍

[the_ad id=”376″]
ചെന്നൈ: പ്രമുഖ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍. ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ അലി ഖാന്‍ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ചെന്നൈയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സേലത്തെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

[the_ad id=”710″]അക്രമത്തിന് പ്രേല്‍സാഹിപ്പിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിക്കുകയും കര്‍ഷകര്‍ക്ക് അനുകൂലമായി സംസാരിക്കുകയും ചെയ്ത സംഭവമാണ് മന്‍സൂര്‍ അലി ഖാനെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു.
നാം തമിഴല്‍ കക്ഷിയുടെ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം. നിര്‍ദിഷ്ട ചെന്നൈ- സേലം അതിവേഗപാതയ്‌ക്കെതിരേ കര്‍ഷകരും തദ്ദേശവാസികളും നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍പ്പോകുമെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്.

[the_ad id=”711″]സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി അതിവേഗപാതയും ലഭിച്ചാല്‍ നാട്ടുകാര്‍ക്ക് ഇവിടെ ജീവിക്കാനാവില്ല. ദേശീയപാതയ്ക്കുവേണ്ടി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടിവരും. നാട്ടുകാരുടെ ഉപജീവനമാര്‍ഗത്തെ ഇതു ബാധിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയില്‍നിന്നു പിന്‍മാറണം. ഹൈവേയ്‌ക്കെതിരേയുള്ള സമരത്തില്‍ താന്‍ നിശ്ചയമായും പങ്കെടുക്കും.’അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ് ചെന്നൈസേലം ഹരിത ഇടനാഴി. 277.30 കിലോമീറ്റര്‍ ദൂരത്തില്‍ എട്ടുവരിപ്പാത നിര്‍മിക്കുന്നതുവഴി ചെന്നൈയില്‍നിന്നും സേലത്തേക്ക് മൂന്നു മണിക്കൂറിനുള്ളില്‍ എത്താനാകുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയില്‍ പറഞ്ഞത്. പദ്ധതിക്കെതിരേ പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി ഗ്രാമങ്ങളിലെ കര്‍ഷകര്‍ സമരത്തിലാണ്. പദ്ധതിക്ക് 41 ഏക്കര്‍ വനഭൂമി മാത്രം ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*