ഞാന്‍ ഗന്ധര്‍വ്വന് ശേഷം നിധീഷ് ഭരദ്വാജിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല..? താരത്തിന്റെ മറുപടി

ഞാന്‍ ഗന്ധര്‍വ്വന് ശേഷം നിധീഷ് ഭരദ്വാജിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല..? താരത്തിന്റെ മറുപടി

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് നിധീഷ് ഭരദ്വാജ്. ഒറ്റ സിനിമയിലൂടെ യുവതികളുടെ ഹരമായി മാറിയിരുന്നു ഗന്ധര്‍വ്വന്‍. ജീവിതത്തില്‍ താനിന്നും അറിയപ്പെടുന്നത് ഗന്ധര്‍വ്വനായാണെന്ന് താരം പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്കെത്തിയിരിക്കുകയാണ് അദ്ദേഹം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

തന്റെ ജീവിതത്തില്‍ നടന്ന നല്ല കാര്യം കൂടിയായിരുന്നു ഈ സിനിമ. മഹാഭാരത്തിലെ കൃഷ്ണനിലൂടെയും ഗന്ധര്‍വ്വനിലൂടെയുമാണ് ആളുകള്‍ തന്നെ ഓര്‍ത്തിരിക്കുന്നത്.

അവതരിപ്പിച്ച കഥാപാത്രവും അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന് പിന്നീട് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

ഞാന്‍ ഗന്ധര്‍വ്വന് ശേഷമായിരുന്നു പത്മരാജന്റെ വിയോഗം. വന്‍പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം ഈ സിനിമയുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരുന്നത്. എന്നാല്‍ സിനിമയ്ക്ക് അത്ര നല്ല പ്രതികരണങ്ങളായിരുന്നില്ല ലഭിച്ചിരുന്നത്.

മോഹന്‍ലാലിനേയും തന്നേയും ഉള്‍പ്പെടുത്തി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് അദ്ദേഹം നമ്മേ വിട്ട് പോയത്. ഈ സിനിമ സംഭവിച്ചിരുന്നെങ്കില്‍ തന്റെ ജീവിതവും മാറിയേനെ എന്നാണ് അദ്ദേഹം പറയുന്നത്.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment