നടന്‍ പി. ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍

നടന്‍ പി. ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍

പ്രമുഖ നാടകകൃത്തും തിരക്കഥാകൃത്തും അഭിനേതാവുമായ പി. ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് അദ്ദേഹം കുറച്ചു നാളായി വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടു ദിവസം മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.

കഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്ത ‘കോളാമ്പി’യിലായിരുന്നു അദ്ദേഹം അവസാനം അഭിനയിച്ചത്.

നടന്റെ രോഗ വിവരം അറിഞ്ഞ് സിനിമാ പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*