നടന്‍ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റില്‍

നടന്‍ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റില്‍

സിനിമാ നിര്‍മ്മാതാവില്‍ നിന്നും 1.2 കോടി രൂപ വഞ്ചിച്ച കേസില്‍ ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍. സിനിമാ നിര്‍മാതാവായ തോമസ് പണിക്കറിന്റെ പരാതിയിലാണ് നടപടി. കണ്ണൂര്‍ സ്വദേശിയാണ് പ്രശാന്ത് നാരായണന്‍. കണ്ണൂര്‍ എടക്കാട് പൊലീസ് മുംബൈയില്‍ നിന്നാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.

സിനിമാ നിര്‍മാതാവിനെ മുംബൈയിലുള്ള ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ചത്. ആറുമാസത്തിനുള്ളില്‍ വന്‍തുക ലാഭമായി നല്‍കുമെന്നും പ്രശാന്ത് പറഞ്ഞു. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്ത് നിന്നും കൈമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

തോമസ് പണിക്കര്‍ നിര്‍മ്മിച്ച സൂത്രക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് പ്രശാന്ത് നാരായണന്‍ പണം വാങ്ങിയത്. മുംബൈയില്‍ എത്തി കമ്പനിയെ കുറിച്ചന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരു സ്ഥാപനം നിലവില്‍ ഇല്ലെന്ന് തോമസ് പണിക്കര്‍ക്ക് മനസിലാക്കിയത്. പിന്നീട് മുംബൈയിലും എടക്കാട്ടുമുള്ള പ്രശാന്ത് നാരായണന്റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നല്‍കിയ പരാതിയില്‍ എടക്കാട് എസ്.ഐ. എ.പ്രതാപിന്റെ നേതൃത്വത്തില്‍ മുംബൈയിലെത്തിയ അന്വേഷണ സംഘമാണ് പ്രശാന്ത് നാരായണനെയും ഭാര്യ ഷോണയെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment