പ്രിയ അഭിനയിക്കുന്നതിനേക്കാള്‍ മിടുക്കി പഠിത്തത്തിലെന്ന് അധ്യാപകര്‍; എന്നാല്‍ തനിക്കിഷ്ടം അഭിനയമാണെന്ന് താരം

പ്രിയ അഭിനയിക്കുന്നതിനേക്കാള്‍ മിടുക്കി പഠിത്തത്തിലെന്ന് അധ്യാപകര്‍; എന്നാല്‍ തനിക്കിഷ്ടം അഭിനയമാണെന്ന് താരം

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് പ്രിയ പി.വാര്യര്‍. ഈ ഒരു സിനിമയിലൂടെ തന്നെ കണ്ണിറുക്കി യുവാക്കളുടെ ഹരമായി മാറിയ പ്രിയയ്ക്ക് ഇപ്പോള്‍ സിനിമകളുടെ കൊയ്ത്താണ്.

മലയാളത്തിന് ശേഷം താരം ഇപ്പോള്‍ ബോളിവുഡില്‍ ഒരു തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതകഥ പറയുന്ന സിനിമയെ ചൊല്ലി വലിയ വിവാദങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. എന്നാല്‍ താരം ഇപ്പോള്‍ എത്ര തിരക്കിലാണെങ്കിലും തന്റെ പഠനത്തെ കുറിച്ച് പറയുകയാണ് പ്രിയ.

ഇപ്പോള്‍ മൂന്നാംവര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥിയാണ് പ്രിയ. പഠനത്തേക്കാള്‍ തനിക്കിഷ്ടം അഭിനയമാണെന്നാണ് പ്രിയ പറയുന്നത്. എന്നാല്‍ അഭിനയത്തേക്കാള്‍ താന്‍ പഠിക്കാന്‍ മിടുക്കിയാണെന്നാണ് അധ്യാപകരുടെ അഭിപ്രായം. ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിനോട് താരം പറഞ്ഞ വാക്കുകളാണിവ. എന്നാല്‍ അധ്യാപകര്‍ അവരുടെ ഭാഗം ശരിയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. താരം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment