ക്ലാസ്‌മേറ്റ്‌സിലെ റസിയ ആളാകെ മാറി; രാധികയുടെ കിടിലന്‍ ലുക്കില്‍ അമ്പരന്ന് ആരാധകര്‍

ക്ലാസ്‌മേറ്റ്‌സിലെ റസിയ ആളാകെ മാറി; രാധികയുടെ കിടിലന്‍ ലുക്കില്‍ അമ്പരന്ന് ആരാധകര്‍

നടിമാരുടെ ഏത് തരത്തിലുള്ള മാറ്റങ്ങളും വലിയ വാര്‍ത്തായാകാറുണ്ട്. താരങ്ങളുടെ മെയ്‌ക്കോവറുകള്‍ എന്നും ആരാധകര്‍ക്ക് ഒരു ത്രില്ല് തന്നെയാണ്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന സ്വന്തം രാധിക.

നാടന്‍ പെണ്‍കുട്ടിയായി സിനിമയില്‍ വന്ന റസിയ ഇപ്പോള്‍ പഴയ റസിയ അല്ല. ഐറ്റം വേറെയാണ്. താരത്തിന്റെ ഗംംഭീര മെയ്‌ക്കോവറാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുടി മുറിച്ച് കിടിലന്‍ ലുക്കിലാണ് രാധിക. താരത്തിന്റെ മെയ്‌ക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

2016 ഫെബ്രുവരിയിലായിരുന്നു രാധിക-അഭില്‍ ദമ്പതികളുടെ വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന രാധിക വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്. ഷാജി എന്‍ കരുണിന്റെ ‘ഓള്‍’ എന്ന പുതിയ ചിത്രത്തിലൂടെ താരം തിരിച്ചുവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment