നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരത്തുവെച്ച് തിങ്കളാഴ്ച്ച വിവാഹ സല്‍ക്കാരവിരുന്ന് നടക്കും.

മണിച്ചേട്ടന്റെ മരണത്തിലെ ദുരൂഹത നീക്കണം….

മണിച്ചേട്ടന്റെ മരണത്തിന് പിന്നിലെ തെളിവുകള്‍ നിരത്തി സഹോദരന്‍; കുറ്റവാളി ആരായാലും കണ്ടെത്തണം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 15 ஆகஸ்ட், 2019

മിമിക്രിയിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആര്‍ജ്ജിച്ച സെന്തില്‍ കൃഷ്ണ, വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമായത്. ആഷിക് അബു ചിത്രം വൈറസിലും സെന്തില്‍ മികച്ച വേഷത്തില്‍ എത്തിയിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment