നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍
നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്നു നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു ചിത്രത്തിന്‍റെ ഡബ്ബിങ്ങിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് തളര്‍ച്ച അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസംമുട്ടലാണ് അവശതയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Also Read >> പാചകത്തിനിടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു
കൊല്ലം: പാചകത്തിനിടെ ഗ്യാസ് സിലണ്ടറില്‍ നിന്നും തീപിടിച്ച് ദമ്പതികള്‍ മരിച്ചു. ഗ്യാസ് സിലണ്ടറിന് തീപിടിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ ഇരുവര്‍ക്കും പൊള്ളല്‍ എല്ക്കുകയായിരുന്നു.
കൊല്ലം എഴുകോണ്‍ അമ്പലത്തുംകാല കാക്കാക്കോട്ടൂര്‍ പാലവിള പുത്തന്‍ വീട്ടില്‍ യോഹന്നാന്‍ (60), ഭാര്യ അന്നമ്മ യോഹന്നാന്‍ (57, ലില്ലിക്കുട്ടി) എന്നിവരാണ് മരിച്ചത്.
വലിയ ശബ്ദത്തോടെ സിലണ്ടര്‍ പൊട്ടി തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ അടുക്കളയും അതിനോട് ചേര്‍ന്നുള്ള രണ്ടു മുറികളും പൂര്‍ണ്ണമായും തകര്‍ന്നു.
ഇവരുടെ മകന്‍ ജോമോന്‍ മുകള്‍ നിലയില്‍ ആയിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പുലര്‍ച്ചെ 5.30ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് മണിയോടെ അന്നമ്മയും ആറ് മണിയോടെ യോഹന്നാനും മരിച്ചു. എഴുകോണ്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Leave a Reply