‘വട്ടാണെങ്കിലും സംഗതി കൊള്ളാം’; അനുശ്രീയോട് ആരാധകര്‍

‘വട്ടാണെങ്കിലും സംഗതി കൊള്ളാം’; അനുശ്രീയോട് ആരാധകര്‍

സിനിമാതാരങ്ങളുടെ തമാശകള്‍ നിറഞ്ഞ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. അത്തരത്തില്‍ വൈറലായിമാറിയിരിക്കുകയാണ് നടി അനുശ്രീയുടെ പുതിയ വീഡിയോ. ഒരു നീല കുട പിടിച്ച് ചെറിയ കുട്ടിയെ പോലെ ആടി പാടി കളിക്കുന്ന അനുശ്രീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

മുടി പിന്നിലേക്ക് രണ്ട് ഭാഗത്തേക്കുമായി ഉയര്‍ത്തി കെട്ടി ഒരു കൊച്ചുകുട്ടിയെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് താരം. പഴയ പോപ്പിക്കുടയുടെ പരസ്യത്തിലെ പാട്ടിനാണ് അനുശ്രീ അനുകരിക്കുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചയമുള്ള മുഖം അമൃത പ്രകാശ് ആണ് പോപ്പിക്കുടയുടെ ഈ പരസ്യത്തില്‍ അഭിനയിച്ചത്.

‘വട്ടാണല്ലേ എന്ന് എന്നോട് കുറെ പേര് ചോദിച്ചു. അതെന്താ അങ്ങനെ? ഇതുകൊണ്ടൊക്കെ തന്നെയാ’ എന്ന് പറഞ്ഞ് താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. എന്നാല്‍ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വട്ടാണെങ്കിലും സംഗതി കൊള്ളാം എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply