എയര്‍പോര്‍ട്ടിലേക്ക് പോകുന്നവഴി നടി അര്‍ച്ചന കവിയുടെ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് താരം

എയര്‍പോര്‍ട്ടിലേക്ക് പോകുന്നവഴി നടി അര്‍ച്ചന കവിയുടെ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് താരം

ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ നടിയാണ് അര്‍ച്ചന കവി. വിവാഹശേഷം നടി സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് സംഭവിച്ച കാര്യത്തെ കുറിച്ച് തുറന്ന്പറഞ്ഞ് എത്തിയിരിക്കുകയാണ്.

എയര്‍പോര്‍ട്ടിലേക്ക് പോകുന്നവഴി കൊച്ചി മെട്രോ പാലത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളി കാറിന് മുകളിലേക്ക് അടര്‍ന്നുവീണതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം തകര്‍ന്നുപോയി. തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്.

സംഭവത്തെ കുറിച്ച് കൊച്ചി മെട്രോ, കേരള പൊലീസ് തുടങ്ങിയവരെ അറിയിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും കാറിനുണ്ടായ കേടുപാട് പരിഹരിക്കുന്നതിനായി നഷ്ടപരിഹാരം തരണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടിരുന്നു. ഇത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment