Actress Aswathy Babu Arrested l Drug Case Actress Arrested l ലക്ഷങ്ങളുടെ മയക്കുമരുന്നുമായി സിനിമാ – സീരിയല്‍ നടി കൊച്ചിയില്‍ അറസ്റ്റില്‍
ലക്ഷങ്ങളുടെ മയക്കുമരുന്നുമായി സിനിമാ – സീരിയല്‍ നടി കൊച്ചിയില്‍ അറസ്റ്റില്‍
കൊച്ചി: സിനിമാ-സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്നുമായി പിടിയില്‍. ഇവരുടെ തൃക്കാക്കരയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് നിരോധിത മയക്കുമരുന്നുമായി അറസ്റ്റിലായത്.
ഇവരുടെ ഫ്ലാറ്റില്‍ നിന്നും എം ഡി എം എ എന്ന മാരക മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. ബംഗാളുരുവില്‍ നിന്നാണ് ഈ ലഹരി വസ്തുക്കള്‍ ഇവരുടെ ഫ്ലാറ്റില്‍ എത്തിച്ചത്.
പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങള്‍ വിലവരുന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ (എം ഡി എം എ).
ഇവരുടെ സഹായിയും ഡ്രൈവറുമായ ബിനോയിയും പോലീസ് പിടിയിലായിട്ടുണ്ട്. അശ്വതി തിരുവനന്തപുരം സ്വദേശിനിയാണ്. എന്നാല്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തൃക്കാക്കര പോലീസ് പുറത്തുവിട്ടിട്ടില്ല.
Leave a Reply