Actress Aswathy Babu Arrested with Drugs MDMA l ഡ്രൈവര്‍ വഴി മയക്കുമരുന്ന് എത്തിച്ചത് സ്വന്തം ആവശ്യത്തിന് : നടിയെ പിടികൂടിയത് ആഴ്ചകളുടെ നിരീക്ഷണത്തിനൊടുവില്‍
ഡ്രൈവര്‍ വഴി മയക്കുമരുന്ന് എത്തിച്ചത് സ്വന്തം ആവശ്യത്തിന് : നടിയെ പിടികൂടിയത് ആഴ്ചകളുടെ നിരീക്ഷണത്തിനൊടുവില്‍
കൊച്ചി: എറണാകുളം മയക്കു മരുന്നിന്‍റെ കേന്ദ്രമാവുകയാണ്. കോടിയുടെ മയക്കുമരുന്ന് പിടിചിട്ടെ രണ്ട് മാസം തികയുന്നതിന് മുന്നേ വീണ്ടും മറ്റൊരു ലഹരി വേട്ട കൂടി.
Also Read >> വനിതാ മതിലിന് രാഷ്ട്രീയ നിറം; മഞ്ചു വാര്യര്‍ പിന്മാറി
ഏറ്റവും ലഹരിയുള്ളതും അപകടകാരിയുമായ എം ഡി എം എ എന്ന ലഹരി വസ്തുവാണ് ഇന്ന് സിനിമാ – സീരിയല്‍ നടിയുടെ ഫ്ലാറ്റില്‍ നിന്നും കണ്ടെടുത്തത്.
തിരുവനന്തപുരം സ്വദേശിനിയായ സീരിയല്‍ അഭിനയത്തിനായാണ് കൊച്ചിയിലെത്തിയത്. എന്നാല്‍ ഇവര്‍ക്ക് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതായി പറയുന്നു.
Also Read >> നടി വനിത വീണ്ടും അറസ്റ്റില്‍
ബംഗാളുരുവിൽ നിന്നും ഡ്രൈവർ ബിനോയ് വഴിയാണ് സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കുമായി അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്. നടിയുടെ സഹായിയും ഡ്രൈവറുമായ ബിനോയ് അബ്രാഹാമിനെയും പോലീസ് പിടികൂടി.
അശ്വതി ലഹരി മരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്ന് രാവിലെയാണ് കാക്കനാടുള്ള നടിയുടെ ഫ്ലാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഇവര്‍ക്ക് മയക്കു മരുന്ന് എത്തിച്ചു നല്‍കുന്ന കേന്ദ്രങ്ങളെ പിടികൂടാനായില്ലെങ്കിലും, ഇവരിലൂടെ അവരിലേക്കെത്താമെന്നാണ് പോലീസ് കരുതുന്നത്.
Leave a Reply
You must be logged in to post a comment.