മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: അശ്വതി ബാബുവിന്റെ അറസ്റ്റിനു ശേഷം പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അശ്വതി ബാബു കൊച്ചിയിലെ പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരി. കൊച്ചി പാലച്ചുവടിലെ ഡി.ഡി.ഗോൾഡൻ ഗേറ്റ് എന്ന നടിയുടെ ഫ്ലാറ്റിലാണ് വാണിഭം നടന്നിരുന്നത്. ഇതു സംബന്ധിച്ച മുഴുവൻ രേഖകളും പൊലീസിന് കിട്ടിയിട്ടുണ്ട്.

Also Read >>കുട്ടനാട്ട് ബേക്കറിയില്‍ സ്‌ഫോടനം; കടകള്‍ തകര്‍ന്നു

നടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് യുവതികളെ കാഴ്ചവയ്ക്കുന്ന വിവരം ലഭിച്ചത്. ഇതു സംബന്ധിച്ച കൂടുതൽ ശബ്ദരേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. കൂടാതെ യുവതികളുടെ നഗ്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ 22 കാരിയായ ഒരു മുംബൈ സ്വദേശിനിയെയും ഫ്ളാറ്റിൽനിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. മയക്കുമരുന്ന് കേസിനു പുറമെ പെൺവാണിഭം നടത്തിയെന്ന കേസും അശ്വതിയുടെ മേൽ ചുമത്തും.

Also Read >> ലോക്കറില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന അസിസ്റ്റന്റ്‌ മാനേജരും ഭര്‍ത്താവും കോഴിക്കോട്ട് കീഴടങ്ങി

സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്നപേരിലാണ് പെൺവാണിഭം നടത്തിവന്നിരുന്നത്. ആന്ധ്രാ, ബാംഗ്ലൂർ, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽനിന്നും നിരവധി പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പെൺവാണിഭത്തിനായി പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പും തുടങ്ങിയിരുന്നു. ഇതുവഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഫ്ലാറ്റിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ നിരവധി പെൺകുട്ടികൾ ഫ്ലാറ്റിൽ വന്നിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്.

Also Read >> താഴെ വീണ തോക്കെടുത്ത് എണീറ്റപ്പോ ഭീഷണിപ്പെടുത്തിയെന്ന് കേസായി; ഇപ്പോള്‍ വളരെ കുറച്ച് സൗഹൃദങ്ങളെയുള്ളൂവെന്ന് നടന്‍ ബൈജു

സീരിയലിൽ അഭിനയിക്കാൻ വന്നവരാണ് ഇവർ എന്നാണ് പറഞ്ഞിരുന്നത്,അതുകൊണ്ടുതന്നെ ആർക്കും സംശയം തോന്നിയിരുന്നില്ല. നടിയുടെ ഫോണിൽ നിന്നും സിനിമ സീരിയൽ വ്യവസായ രംഗത്തുള്ള പല പ്രമുഖരുടെയും വിവരങ്ങൾ ലഭിച്ചു എന്നും പോലീസ് അറിയിച്ചു. ഇതോടെ നിരവധിപേർ കുടുങ്ങുമെന്ന് ഉറപ്പായി. ദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന അശ്വതിക്ക് സാധനം എത്തിച്ചുനല്കിയിരുന്നത് ഡ്രൈവർ ബിനോയി എബ്രഹാം ആയിരുന്നു.

ഇത്തരത്തിൽ സാധനവുമായി ബാംഗ്ലൂരിൽ നിന്നും കെ.സ്.ആർ.ടി.സി. ബസിൽ വരുന്നവഴി പോലീസ് പിന്തുടർന്നാണ് നടിയുടെ ഫ്ലാറ്റിൽ എത്തിയത്. നടി സ്വന്തം കാറിൽ കറങ്ങിനടന്നാണ്‌ മയക്കുമരുന്നുകച്ചവടവും പെൺവാണിഭവും നടത്തിയിരുന്നത്. ഇതിനുസഹായങ്ങൾ ചെയ്തു നൽകിയിരുന്നത് ബിനോയിയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നു. അശ്വതി മോഹൻലാലിൻറെ വെളിപാടിന്റെ പുസ്തകം, സുവർണ പുരുഷൻ എന്നീ സിനിമകളിലും ഭാഗ്യദേവത എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കാനാണ് അവർ കൊച്ചിയിലെത്തിയത്. പിന്നീടാണ് മയക്കുമരുന്നിന്റെയും പെൺവാണിഭത്തിന്റെയും രംഗത്തിലേക്ക് കടന്നത്.

വിദേശത്തു മയക്കുമരുന്നു കേസിൽ ജയിലിൽ കിടന്നിട്ടുള്ളതായി സ്ഥിതീകരിക്കാത്ത വിവരമുണ്ട്, ഇതും പോലീസ് അന്വേഷിച്ചു വരുന്നു. അറസ്റ്റിലായ നടിയെ തൃക്കാക്കര പോലീസ് പറവൂർ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരോധിതമയക്കുമരുന്നായ എം.ഡി.എം.എ (മെത്തലീൻ ഡൈഓക്‌ സീ മേത്തഫിറ്റമീൻ ) കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നാണ് ഇത് കൊച്ചിയിൽ എത്തിച്ചത്.

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു മയക്കുമരുന്ന് ഡി.ജെ. പാർട്ടികൾ നടക്കുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. കഞ്ചാവിൽനിന്നും വിഭിന്നമായി മണിക്കൂറുകളോളം ലഹരിനിൽക്കുന്ന എൽ.എസ്.ഡി.സ്റ്റാമ്പും എം.ഡി.എം.എ.യും വിവിധ ആംപ്യൂളുകളുമായിരുന്നു പാർട്ടികളിൽ ഉപയോഗിച്ചിരുന്നത്. മാരകരോഗങ്ങൾക്ക് വേദനാസംഹാരിയായി നൽകുന്ന ഗുളികകളും ലഹരിയായി ഉപയോഗിക്കുന്നു.മണിക്കൂറുകളോളം ലഹരിനിലനിൽക്കും എന്നത് ഇതിനു പ്രിയം കൂട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*