സീരിയല്‍ നടിക്ക് പിന്നാലെ സിനിമ രംഗത്തേക്കും അന്വേഷണം; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു
സീരിയല്‍ നടിക്ക് പിന്നാലെ സിനിമ രംഗത്തേക്കും അന്വേഷണം; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു
കൊച്ചി: സീരിയല്‍ നടി ലഹരിമരുന്നുമായി പിടിയിലായ സംഭവത്തിൽ അന്വേഷണം സിനിമാ – സീരിയല്‍ മേഖലയിലേക്ക് നീങ്ങുന്നു. ഐസ്മെത്ത് എന്ന പേരിൽ അറിയപ്പെടുന്ന മെത്താംഫിറ്റമിൻ എന്ന ലഹരിമരുന്നുമായി പിടിയിലായ സീരിയല്‍ നടി അശ്വതി ബാബുവിന്റെ ഫ്ലാറ്റിൽ താരങ്ങള്‍ ഉലപ്പെട്ട ഡ്രഗ് പാര്‍ട്ടി നടന്നതായി പോലീസിനു വിവരം ലഭിച്ചു.
Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു
നടിയുടെ ഫ്ലാറ്റിൽ സ്ഥിരം സന്ദർശകരായിരുന്ന ചിലരെ കൂടി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഐസ്മെത്തിനു അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചു കോടിയിലേറെ രൂപ വിലയുള്ള ഇതിന് ആവശ്യക്കാർ ഏറെയാണ്.
Also Read >> വെട്ടാന്‍ വന്നയാളെ കത്തി പിടിച്ചുവാങ്ങി ആശാ വര്‍ക്കര്‍ തിരിച്ചുവെട്ടി
ഐസ്,സ്പീഡ്, മെത്താംഫിറ്റമിൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവയുടെ ആദ്യ ഉപയോഗം തന്നെ ഒരാളെ അതിനടിമയാക്കി മറ്റും. അപൂർവ്വമായി ലഭിക്കുന്ന ഇവയ്ക്ക് വൻ ഡിമാൻഡാണ് ഉള്ളത്. പാർട്ടികളിൽ സ്ത്രീകളാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്.
Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍
തലച്ചോറിലെ ഞരമ്പുകളെ വേഗം ഉത്തേജിപ്പിക്കുന്നു കൊണ്ടാണ് ഇതിന് സ്പീഡ് എന്ന പേര് ലഭിച്ചത്. അമിത ലൈംഗികാസക്തി ഉണ്ടാക്കുന്ന ഇവയുടെ ഒരു ഗ്രാം 16 മണിക്കൂർ ലഹരി നിലനിർത്തും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവർത്തികൾ വീണ്ടും വീണ്ടും ചെയ്യന്നതിനുള്ള തോന്നലും ഇത് സൃഷ്ടിക്കുന്നു.
സ്ത്രീകളെ തങ്ങളുടെ വരുതിയിലാക്കാന്‍ പെണ്‍വാണിഭ സംഘങ്ങള്‍ ഐസ്മെത്ത് ഉപയോഗിക്കുന്നതായും വിവരങള്‍ പുറത്തു വരുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ സിനിമ-സീരിയല്‍ രംഗത്തെ ആരൊക്കെ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് അറിയാന്‍ സാധിക്കൂ.
അതേസമയം അന്വേഷണം സിനിമാ രംഗത്തേക്ക് നീങ്ങിയത് തടയാനുള്ള ശ്രമങ്ങളും നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിനിമാ സീരിയല്‍ രംഗത്ത് നേരത്തെയും മയക്കുമരുന്നിന്റെ സാന്നിദ്ധ്യവും ഉപയോഗവും മുന്‍പും പുറത്തു വന്നിട്ടുണ്ട്.
സിംഗപ്പൂർ,മലേഷ്യ, എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന മയക്കുമരുന്ന് ശ്രീലങ്കയിലേക്കും അവിടെ നിന്ന് അഭയാർഥികൾ വഴി മറ്റു നഗരങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിൽ നിന്ന് ആദ്യമായാണ് എത്രയും അളവിൽ ഐസ്മെത്ത് പിടികൂടുന്നത്.
Leave a Reply