Actress Attack Case l നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; തെളിവ് നശിപ്പിച്ച കേസില്‍ രണ്ട് പേരെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; തെളിവ് നശിപ്പിച്ച കേസില്‍ രണ്ട് പേരെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് പ്രതികളെ ഹൈക്കോടതി കേസില്‍ നിന്നും ഒഴിവാക്കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ക്കെതിരെയുള്ള കേസുകളാണ് തെളിവില്ലെന്ന കാരണത്താല്‍ ഇവരുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്.
പള്‍സര്‍ സുനിയുടെ കൈയിലുണ്ടായിരുന്ന മെമ്മറികാര്‍ഡ് അഭിഭാഷരായ പ്രതീഷ് ചാക്കോയും രാജു ജോസഫും വാങ്ങി നശിപ്പിച്ചുവെന്ന് കണ്ടെത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസിലെ പ്രധാന തോണ്ടി മുതലുകലാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും.മെമ്മറി കാര്‍ഡ് നശിപ്പിച്ചു എന്നതിന് തെളിവില്ലെന്ന് കണ്ടാണ് അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹരിജി ഹൈക്കോടതി അംഗീകരിച്ചത്. വിചാരണയില്‍ വേളയില്‍ പ്രോസിക്യൂഷനെ ഇത് പ്രതികൂലമായി ബാധിക്കും.
Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാര്‍ഥ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതിനാല്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ചതിന് ശേഷം ഒളിവില്‍ പോയ പള്‍സര്‍ സുനി മെമ്മറി കാര്‍ഡ് അടങ്ങിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നും,ഇത് പിന്നീട് പ്രതീഷ് ദിലീപിന് കൈമാറിയെന്നുമാണ് പോലീസ് കണ്ടെത്തിയിരുന്നത്.
പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതീഷ് ചാക്കോയെ പോലീസ് പ്രതിചേര്‍ത്തത്. എന്നാല്‍ ഇത് കണ്ടെടുക്കാന്‍ പോലീസിനായില്ല. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഒളിവില്‍ പോയി. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയായിരുന്നു. അതേസമയം നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണനയിലാണ്.
Leave a Reply
You must be logged in to post a comment.