ദിലീപിന് ആശ്വാസം: നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റം ചുമത്തില്ലെന്ന് സർക്കാർ

ദിലീപിന് ആശ്വാസം: നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റം ചുമത്തില്ലെന്ന് സർക്കാർ

ദിലീപിന് ആശ്വാസം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ ഉടൻ കുറ്റം ചുമത്തില്ല. ഇതു സംബന്ധിച്ച സുപ്രീംകോടതിയിലെ കേസിൽ തീരുമാനമാകുന്നതുവരെ ദിലീപിനെതിരെ കുറ്റംചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സംസ്ഥാനസർക്കാർ അംഗീകരിച്ചു.

കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി. നടി ആക്രമണത്തിനിരയായ കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കിൻറെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമർപ്പിച്ചത്. എന്നാൽ ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിൻറെ ആവശ്യമെന്ന് കാണിച്ച് കോടതി ഹർജി തള്ളി.

Also Read: പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞ വിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കല്ലാകുരി സാംബശിവ എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്.

ഹൈദരാബാദിലാണ് സംഭവം. ഗാന്ധി ജനറല്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. കുറച്ചു നാളായി വളരെ ശ്രദ്ധ ആകര്‍ഷിച്ച ഓണ്‍ലൈന്‍ വാര്‍ ഗെയിമായ പബ്ജിയ്‌ക്കെതിരായി രാജ്യത്തുടനീളം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയാണ് വീണ്ടുമൊരു ആത്മഹത്യാ വാര്‍ത്ത വന്നിരിക്കുന്നത്.

കുറച്ചു നാളായി വളരെ ശ്രദ്ധ ആകര്‍ഷിച്ച ഓണ്‍ലൈന്‍ വാര്‍ ഗെയിമായ പബ്ജിയ്‌ക്കെതിരായി രാജ്യത്തുടനീളം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയാണ് വീണ്ടുമൊരു ആത്മഹത്യാ വാര്‍ത്ത വന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply