ദിലീപിനു സഹായവുമായി തമിഴ്നാട്ടിൽ നിന്നും ‘അഞ്ജാതൻ’..? കേസ് പുതിയ വഴിത്തിരിവിൽ
ദിലീപിനു സഹായവുമായി തമിഴ്നാട്ടിൽ നിന്നും ‘അഞ്ജാതൻ’..? കേസ് പുതിയ വഴിത്തിരിവിൽ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക പങ്കു വഹിച്ചു എന്നു കരുതപ്പെടുന്ന ‘അഞ്ജാതൻ’ പോലീസ് നിരീക്ഷണത്തിൽ.കേസിമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോൺകോളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കവേയാണ് ഇയാളുടെ സാന്നിധ്യം പോലീസ് ശ്രദ്ധയിൽ പെടുന്നത്.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇയാൾ ഏറെ നേരം ദിലീപുമായി ഫോണിൽ സംസാരിച്ചിരുന്നു.ചലച്ചിത്ര താരങ്ങളുടെ സംഘടനയായ എഎഎംഎ യുടെ അന്നത്തെ പ്രസിഡന്റായ ഇന്നസെന്റുമായും ഇയാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംശയം തോന്നിയ ഇദ്ദേഹം വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മണിക്കൂറുകളോളം ദിലീപുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ‘അജ്ഞാതന്റെ’ സാന്നിധ്യം പുതിയ വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മംഗളം ദിനപത്രത്തില്‍ എസ് നാരായണനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നും കണ്ടെത്തിയ ഈ ‘അജ്ഞാതൻ’ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാൾ പളനിസ്വാമി എഐഎഡിഎംകെ നേതാവ് ശശികല എന്നിവരുമായും ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന് വിദഗ്ധാന്വേഷണത്തിൽ കണ്ടെത്തി. ഇത് പോലീസിന്റെ സംശയം വർധിപ്പിക്കുന്നുണ്ട്.കേസിലെ നിർണായക തെളിവാകും എന്നു കരുതുന്ന സിംകാർഡും പെൻഡ്രൈവും ഇയാളിൽ നിന്നും കണ്ടെത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് പോലീസ്.
Leave a Reply