ഭാനുപ്രിയ കേസില്‍ വന്‍ വഴിത്തിരിവ്; പരാതിക്കാരി അറസ്റ്റില്‍
ഭാനുപ്രിയ കേസില്‍ വന്‍ വഴിത്തിരിവ്; പരാതിക്കാരി അറസ്റ്റില്‍
ചെന്നൈ : നടി ഭാനുപ്രിയ തന്‍റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന കേസില്‍ വന്‍ വഴിത്തിരിവ്.
ഭാനുപ്രിയയ്ക്ക് എതിരെ കേസ് നല്‍കിയ പെണ്‍കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണവും മോഷ്ട്ടിച്ചെന്ന കേസില്‍ പെണ്‍കുട്ടിയുടെ അമ്മ പ്രഭാവതിയെയാണ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്ന് പെണ്‍കുട്ടികളെ നടിയുടെ വീട്ടില്‍ നിന്നും രക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പോലീസ് വിശദീകരിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ഇവിടെ വെച്ച് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ വിവരം പറഞ്ഞതെന്ന് പോലീസ് വിശദമാക്കി. അതേസമയം പെണ്‍കുട്ടിയുടെ മാതാവ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Leave a Reply
You must be logged in to post a comment.