തടാകത്തില്‍ കാണാതായ നടിയുടെ മൃതദേഹം കണ്ടെത്തി

തടാകത്തില്‍ കാണാതായ നടിയുടെ മൃതദേഹം കണ്ടെത്തി

അമേരിക്കന്‍ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മകനുമൊന്നിച്ചുള്ള ബോട്ട് യാത്രക്കിടെ ഇവരെ കാണാതാകുകയായിരുന്നു.

അന്വേഷണത്തില്‍ നയാ റിവേരയുടെ നാല് വയസ്സുകാരന്‍ മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച നിലയില്‍ ബോട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ജുലൈ എട്ടിന് ഉച്ചയ്ക്ക് ഒരു മണിയോടെ റിവേര മകനൊപ്പം പിരു തടാകത്തിന് സമീപമെത്തി ബോട്ട് വാടകയ്ക്കെടുക്കുകയായിരുന്നു.

മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നയാ റിവേരയെ കാണാതായ വിവരം അറിയുന്നത്. റിവേരയുടെ മകന്‍ ബോട്ടില്‍ ഉറങ്ങുന്ന നിലയിലായിരുന്നു.

തുടര്‍ന്ന് നടിക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഹെലികോപ്ടറുകളും ഡ്രോണുകളും തിരച്ചില്‍ നടത്തി. തടാകത്തില്‍ മുങ്ങിപ്പോയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തില്‍ വീണതാകാം. മകനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സ്വന്തം ജീവന്‍ റിവേരയ്ക്ക് രക്ഷിക്കാനായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് തൊട്ടുമുന്‍പ് മകനൊപ്പമുള്ള ചിത്രം നിയാ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*