നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍
നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സിനിമാതാരം പായല്‍ ചക്രബര്‍ത്തിയെ സിലിഗുരിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം ഗാങ്‌ടോക്കിലേക്ക് പോകുന്നതിനായി സിലിഗുരിയിലെ ഹോട്ടലില്‍ മുറിയെടുത്ത താരം രാവിലെ ഏറെനേരമായിട്ടും പുറത്തിറങ്ങുന്നത് കാണാതായപ്പോൾ സംശയം തോന്നിയ ജീവനക്കാർ വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു.
ഏറെ നേരം മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനാല്‍ അവർ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി അകത്തുനിന്ന് പൂട്ടിയ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply