ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി

ബിഗ്‌ ബോസിന്റെ തമിഴ് പതിപ്പില്‍ ആത്മഹത്യാ ശ്രമം. ബിഗ്‌ ബോസില്‍ മത്സരാര്‍ത്ഥിയായ നടിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സഹ മത്സരാര്‍ത്ഥികളുമായുണ്ടായ തര്‍ക്കമാണ് നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈത്തണ്ടയിലെ ഞരന്പ് മുറിച്ചാണ് നടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌. തമിഴ് നടി മധുമിതയാണ് ബിഗ്‌ ബോസ് റീയാലിറ്റി പരിപാടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ നടിയെ ബിഗ്‌ ബോസില്‍ നിന്നും പുറത്താക്കി.

ഇന്ത്യയില്‍ തന്നെ ഏറെ ഹിറ്റായ ടെലിവിഷന്‍ ഷോയാണ് ബിഗ്ബോസ്. തമിഴില്‍ ബിഗ്ബോസിന്‍റെ മൂന്നാം പതിപ്പിലാണ് ഏറെ വിവാദവും വിമര്‍ശനവും നേരിട്ട സംഭവം ഉണ്ടായത്. ഉലക നായകന്‍ കമലഹാസനാണ് തമിഴ് ബിഗ്ബോസിന്റെ അവതാരകന്‍.

ഈ സംഭവത്തില്‍ താന്‍ ഏറെ ദുഖിതനാണെന്നും സ്വയം മുറിവേല്‍പ്പിച്ച് മറ്റുള്ളവരെ കാണിക്കുന്നത് മോശം പ്രവര്‍ത്തിയാണെന്നും കമലഹാസന്‍ അഭിപ്രായപ്പെട്ടു.

വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നടി കസ്തൂരി എത്തിയതും എലിമിനേഷനിലൂടെ പുറത്ത് പോയ വനിതാ വിജയകുമാര്‍ തിരികെ എത്തിയതുമാണ് പ്രശ്നങ്ങളുടെ കാരണം. ഏറെ വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മത്സരാര്‍ഥിയായിരുന്നു മധുമിത.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*