‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ’?; ചുട്ട മറുപടി കൊടുത്ത് മാല പാര്‍വതി

‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ’?; ചുട്ട മറുപടി കൊടുത്ത് മാല പാര്‍വതി

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി- ഖാലിദ് റഹമാന്‍ ചിത്രം ഉണ്ടയെ പ്രശംസിച്ചതിന് അശ്ലീല ചോദ്യം ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുത്ത് നടി മാല പാര്‍വതി. സിനിമ കണ്ട ശേഷം അതൊരു അര്‍ത്ഥമുള്ള സിനിമയാണെന്നും നിര്‍ബന്ധമായും കാണണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഈ പോസ്റ്റിനാണ് രാജു പാലതായി എന്നയാള്‍ അശ്ലീല കമന്റിട്ടത്. ഈ കമന്റ് ശ്രദ്ധയില്‍ പെട്ട പാര്‍വതി. ‘കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? ബ്ലോക്ക് ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ.

അത് വ്യക്തവും ആണ്. ഈ ചോദ്യത്തിലെ അശ്ലീലധ്വനി സ്വയം മനസ്സിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്’ എന്ന മറുപടിയാണ് നല്‍കിയത്. പിന്നീട് രാജുവിന്റെ കമന്റിന്റെയും തന്റെ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്‌പെഷ്യലാണ്. എന്നാല്‍ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമന്റ് ഒന്ന് നോക്കിക്കേ.

രണ്ട് അര്‍ത്ഥത്തില്‍ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്… എവിടെ വേണമെങ്കിലും കോമഡി എന്ന പേരില്‍ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ…’ എന്നായിരുന്നു പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment