Actress Manju Savarkar refused to give Room Rent l വാടക നല്‍കിയില്ല; മലയാള സിനിമയുടെ ചിത്രീകരണത്തിനെത്തിയ നടിയെ ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ചു
വാടക നല്‍കിയില്ല; മലയാള സിനിമയുടെ ചിത്രീകരണത്തിനെത്തിയ നടിയെ ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ചു
സിനിമയുടെ ചിത്രീകരണത്തിനായി നാഗര്‍കോയിലെത്തിയ നടിയെ ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ചു. മലയാള സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു നടിയായ മഞ്ചു സവര്‍ക്കര്‍. മുറി വാടക മുഴുവന്‍ നല്‍കിയില്ല എന്ന കാരണത്താലാണ് നടിയെ ജീവനക്കാര്‍ പുറത്ത് വിടാതെ തടഞ്ഞു വെച്ചത്.
മുറി വൃത്തിയാക്കിയില്ലെന്നും ബെഡ് ഷീറ്റ് മാറ്റിയില്ലെന്നും പറഞ്ഞാണ് നടി മുറി ഒഴിയാന്‍ തുനിഞ്ഞത്. എന്നാല്‍ വാടക മുഴുവന്‍ തരാതെ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് മഞ്ചുവിനെ ഇവര്‍ തടഞ്ഞത്. എന്നാല്‍ താന്‍ അല്ല മുറി ബുക്ക് ചെയ്തതെന്നും വാടക താന്‍ തരില്ലെന്നും നടി പറഞ്ഞതോടെ തര്‍ക്കമായി.
Also Read >> ഭർത്തവിന്റെ മരണത്തിൽ വഴിത്തിരിവ് ; ഭാര്യയും മൂന്ന് കാമുകന്മാരും അറസ്റ്റിൽ
നിര്‍മാതാവിനെ വിളിച്ച് അറുപതിനായിരം രൂപ സെറ്റില്‍ ചെയ്തതിന് ശേഷം പുറത്ത് പോയാല്‍ മതിയെന്ന്‍ പറഞ്ഞതോടെ നടി കരയാന്‍ തുടങ്ങി. ആളുകള്‍ കൂടിയതോടെ പോലീസെത്തി. അവസാനം പോലീസ് നിര്‍മ്മാതാവിനെ വിളിച്ചുവരുത്തി ബാക്കി പണം നല്‍കി പ്രശ്നം ഒഴിവാക്കുകയായിരുന്നു.
Leave a Reply