മകള്‍ക്കൊപ്പം ഉല്ലസിച്ച് മന്യ; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

മകള്‍ക്കൊപ്പം ഉല്ലസിച്ച് മന്യ; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഒരുപാട് താരങ്ങളെ നമുക്കറിയാം. എന്നാല്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കും താരങ്ങള്‍. അത്തരത്തില്‍ മലയാളത്തില്‍ ഒരു കാലത്ത് പ്രിയങ്കരിയായിരുന്ന നായികയായിരുന്നു മന്യ.

ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു മന്യയുടെ സിനിമയിലേക്കുള്ള വരവ്. എന്നാല്‍ ഇപ്പോള്‍ താരം മകളോടൊപ്പമുള്ള തന്റെ പുതിയ ചിത്രം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. മകളോടൊത്ത് ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് മന്യയിപ്പോള്‍ ഉള്ളത്. ഇപ്പോള്‍ അമേരിക്കയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. മോഡലിങ്ങിലൂടെയായിരുന്നു താരം സിനിമയിലേക്ക് എത്തുന്നത്. ആന്ധ്രാ സ്വദേശിനിയാണ് മന്യ.

കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ആവേശത്തിലാണ്. സിനിമയിലേക്ക് നടി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply