നടി മെബീന മൈക്കിള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

ടെലിവിഷന്‍ താരം മെബീന മൈക്കിള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

പ്രമുഖ കന്നഡ ടെലിവിഷന്‍ താരം മെബീന മൈക്കിള്‍ കാറപകടത്തില്‍ അന്തരിച്ചു. 22 വയസായിരുന്നു. കന്നഡ സിനിമാ സീരിയല്‍ രംഗത്ത് സജീവമായ മെബീനയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കര്‍ണാടകയിലെ ദേവിഹള്ളിയില്‍ വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ ഇപ്പോഴും ആശുപത്രിയിലാണ്, അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. ബെംഗളൂരുവില്‍ നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്നു മെബീനയും സുഹൃത്തുക്കളും. അപകടസ്ഥലത്ത് വച്ച് തന്നെ മെബീന മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*