സിനിമയിലെ പുരുഷ മേധാവിത്വം സ്വാഭാവികമെന്ന് നടി മിയ
സിനിമയിലെ പുരുഷ മേധാവിത്വം സ്വാഭാവികമെന്ന് നടി മിയ
വിവാദങ്ങളും വെളിപ്പെടുത്തലുകളും വിട്ടൊഴിയാതെ പുകയുകയാണ് മലയാള സിനിമ മേഖല.സിനിമയിലെ പുരുഷ മേധാവിത്വമാണ് പ്രധാന ചർച്ചാവിഷയം.പ്രതികരണങ്ങളുമായി പലപ്രമുഖരും രംഗത്തെത്തി.സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളോട് പ്രതികരിക്കുകയാണ് യുവതലമുറ നായിക മിയ.
സിനിമയിൽ ഏറ്റവും കൂടുതലുളളത് പുരുഷന്മാരാണ്. സിനിമയുടെ എല്ലാ മേഖലയിലും പുരുഷന്മാർ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. അപ്പോൾ സ്വാഭാവികമായും പുരുഷ മേധാവിത്വമുണ്ടാകും എന്നാണ് സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ച് മിയ പ്രതികരിച്ചത്.എന്നാൽ പുതുതായി ഇറങ്ങുന്ന ഏതൊരു സിനിമയും മാർക്കറ്റ് ചെയ്യപ്പെടുന്നത് നായകന്റെ പേരിലാണ്.
എന്നാൽ സ്ത്രീയായതിന്റെ പേരിൽ ദുരനുഭവങ്ങൾ തനിക്കുണ്ടായിട്ടില്ലെന്നും മിയ കൂട്ടിച്ചേർത്തു.കഴിഞ്ഞ നാലു വർഷമായി താൻ എഐഎംഎം അംഗമാണ്. ഈ സംഘടനയുടെ നിയമങ്ങൾ അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. മറ്റ് സംഘടനകളുടെ നിയമങ്ങൾ തനിക്ക് അറിയില്ല.അതേ സമയം ഒരു മോശം കാര്യത്തിനോ കുഴപ്പമുണ്ടാക്കാനോ വേണ്ടി ആരും സംഘടന തുടങ്ങില്ല. എന്തെങ്കിലും നന്മയ്ക്ക് വേണ്ടിയാകും. എല്ലാവർക്കും ഉപകാരമുണ്ടാവുന്ന കാര്യമാണെങ്കിൽ അത് തുടരട്ടെ.
സ്ത്രീ സുരക്ഷിതയല്ലെങ്കിൽ അത് സിനിമയിൽ മാത്രമല്ല. റോഡിലും വീട്ടിലും അവൾ സുരക്ഷിതയല്ല.കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം.സിനിമ മോശം മേഖലയാണെന്ന മുൻധാരണ വെച്ച് അഭിനയ മോഹമുള്ള പെൺകുട്ടികളെ വിലക്കരുതെന്നും മിയ പറയുന്നു. മാതാപിതാക്കൾക്ക് അവരോടൊപ്പം പോയി സ്ഥിതിഗതികൾ മനസ്സിലാക്കാവുന്നതാണ് മിയ കൂട്ടിച്ചേർത്തു.
Leave a Reply