ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!!

ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!!

ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടിയാണ് നദിയാ മൊയ്തു. മോഹന്‍ലാല്‍ നായകനായ നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ മിന്നും പ്രകടനത്തിലൂടെ ചലചിത്ര രംഗത്തേക്കുള്ള കടന്നു വന്നത്. അന്യഭാഷയിലേക്ക് ചേക്കേറിയ നദിയ തമിഴ് തെലുങ്ക് ഭാഷകളായിലായി ഒരൂപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി.

അഭിനയ ജീവിതത്തിലെ ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ നായകനാകുന്ന നീരാളിയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് നദിയ. എന്നാൽ അടുത്തിടെ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെകുറിച്ച് തുറന്നുപറയുകയാണ് നടി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നദിയ ഇക്കാര്യം വെളിപ്പെടുത്തിയത്.
ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നീരാളി. ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം തുല്ല്യപ്രാധാന്യമുളള കഥാപാത്രമായാണ് നദിയാ മൊയ്തു എത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം നീണ്ട 33 വർഷത്തെ ഇടവേളക്കു ശേഷമാണ് ആ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ജീവിതത്തില്‍ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി നിസഹായാവസ്ഥ ആണെന്നാണ് നദിയ മൊയ്തു പറയുന്നത്.

കപ്പ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാപ്പിനെസ് പ്രോജക്ടിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മുംബൈ നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തില്‍ കാലിന് മുറിവേറ്റ് രണ്ട് ദിവസം ഒറ്റയ്‌ക്ക് കഴിയേണ്ടി വന്ന ദുരനുഭവമായിരുന്നു നദിയ പങ്കുവെച്ചത്. ‘എന്റെ കുടുംബം ആ സമയത്ത് പുറത്തുപോയിരിക്കുകയായിരുന്നു. കാലിന് പരിക്കേറ്റത് കാരണം ഞാന്‍ വീട്ടില്‍ തന്നെയിരുന്നു.
പുറത്ത് പോയ ഭര്‍ത്താവും കുട്ടികളും ബാക്കി കുടുംബവുമെല്ലാം തന്നെ അവിടെ പെട്ടുപോയി. രണ്ട് ദിവസത്തോളം എനിക്കവരെ കാണാന്‍ പറ്റിയില്ല.വെള്ളപ്പൊക്കത്തില്‍ എന്റെ കുടുംബം കുടുങ്ങിപ്പോയ ആ ദിവസങ്ങളിലാണ് ഞാന്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത്. ആ സമയങ്ങളില്‍ ഞാന്‍ അനുഭവിച്ച നിസ്സഹായവസ്ഥ വളരെ വലുതാണ്. ഇങ്ങനെ പല അവസ്ഥകളും നമ്മുടെ ജീവിതത്തില്‍ വരും അത് പലതും പഠിക്കാനായുളള അവസരമായാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് ജീവിതത്തെ നമ്മള്‍ നന്ദിയോടെ കാണുന്നതും നാദിയ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment