അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി നിഖിത അന്തരിച്ചു
അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി നിഖിത അന്തരിച്ചു
അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒഡിഷ നടി നിഖിത അന്തരിച്ചു. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരണം. 32 വയസ്സായിരുന്നു.
തലയ്ക്ക് മാരകമായ പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നടന്‍ ലിപന്‍ ആണ് നിഖിതയുടെ ഭര്‍ത്താവ്. നാലു വയസ്സുള്ള ഒരു മകനുമുണ്ട്. ടെലിവിഷന്‍ സീരീസുകളില്‍ സജീവ സാന്നിധ്യമായിരുന്നു നിഖിത.
Also Read >> യാത്രക്കാരുടെ മുന്നിലിട്ട് കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു
തിരുവനന്തപുരത്ത് എസ്എംവി സ്‌കൂളിന് സമീപം സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. ബാലരാമപുരം സ്വദേശി അരുണി(32)നാണ് കുത്തേറ്റത്. അരുണിനെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കുന്നുവിള ബസിന്റെ കണ്ടക്ടറാണ് അരുണ്‍. പ്രകോപനമില്ലാതെ അഞ്ചംഗ സംഘം ബസില്‍ കയറി അക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
Leave a Reply