സാരിയില്‍ അതീവ സുന്ദരിയായി നടി; അമ്മയുടെ പുതിയ ചിത്രം പങ്കുവെച്ച് ചക്കി

സാരിയില്‍ അതീവ സുന്ദരിയായി നടി; അമ്മയുടെ പുതിയ ചിത്രം പങ്കുവെച്ച് ചക്കി

മലയാളിയുടെ പ്രിയ നായികമാരിലൊരാളായിരുന്നു പാര്‍വതി. ഉണ്ട കണ്ണി പാര്‍വതിയെ ആരാധിക്കാത്തവരായിട്ട് ആരുമുണ്ടാവില്ല. മാത്രമല്ല മികച്ച സിനിമകള്‍ സമ്മാനിച്ച നടി കൂടിയാണ് പാര്‍വതി. എന്നാല്‍ പാര്‍വതി നടന്‍ ജയറാമുമായിട്ടുള്ള വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചു.

നടിയുടെ മടങ്ങി വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യ.ല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഓഫ് വൈറ്റ് നിറമുള്ള സാരി ധരിച്ച് അതീവ സുന്ദരിയായി നില്‍ക്കുന്ന പാര്‍വതിയുടെ ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.

പാര്‍വതി സോഷ്യല്‍ മീഡയില്‍ സജീവമല്ലെങ്കിലും മകള്‍ മാളവിക ജയറാം ആണ് അമ്മയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള പാര്‍വതിയുടെ ചിത്രങ്ങള്‍ പലപ്പോഴും തരംഗമാവാറുണ്ടെങ്കിലും ഇത്തവണ ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ്.

എന്തായാലും പാര്‍വതിയുടെ തിരിച്ച് വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. അത് യാഥാര്‍ത്ഥ്യമാകുമെന്ന് വിശ്വാസത്തിലാണ് പ്രേക്ഷകര്‍. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായ ജയറാമും സിനിമകളിലൂടെ സജീവമായി കൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply