നടി പ്രിയാരാമന്‍ ബി.ജെ.പിയിലേക്ക്

നടി പ്രിയാരാമന്‍ ബി.ജെ.പിയിലേക്ക്

നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് എത്തിയ നടി ബിജെപി ആന്ധ്രാ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി.

ഇതിന് ശേഷമാണ് പ്രിയാ രാമന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വിവരം പുറത്തുവന്നത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്.

അതേസമയം പ്രിയാരാമന്‍ ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ബിജെപിയില്‍ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബിജെപി നേതൃത്വമാണെന്നും പ്രിയാരാമന്‍ പ്രതികരിച്ചു.

കാശ്മീര്‍, മാന്ത്രികം, ആറാം തമ്പുരാന്‍ തുടങ്ങി പതിനഞ്ചോളം മലയാള ചിത്രങ്ങളില്‍ പ്രിയാ രാമന്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

തമിഴ് നടന്‍ രഞ്ജിത്തായിരുന്നു ഭര്‍ത്താവ്. 2014 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കുറവാണെങ്കിലും നടി സീരിയലുകളില്‍ സജീവമാണ്.

അങ്ങനെ അതിനും ഒരു തീരുമാനമായി….ഇതിന്‍റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ…

അങ്ങനെ അതിനും ഒരു തീരുമാനമായി….ഇതിന്‍റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ…

Rashtrabhoomi இடுகையிட்ட தேதி: வெள்ளி, 26 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment