വിവാഹമോചനത്തെ ക്കുറിച്ച് നടി രേവതി: ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്

വിവാഹമോചനത്തിന് ശേഷവും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്; വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രേവതി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി രേവതി. ഒരു നടി എന്നതിലുപരി രേവതി ഒരു സംവിധായക, കൂടിയാണ്. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുരേഷ് മേനോനെയായിരുന്നു രേവതി വിവാഹം ചെയ്തത്. 1988 ലായിരുന്നു ഞങ്ങളുടെ വിവാഹം. 2002ലായിരുന്നു വിവാഹമോചനം. അപ്രതീക്ഷിതമായാണ് തങ്ങള്‍ പ്രണയത്തിലായത്.

പുസ്തകവും സംഗീതവുമായിരുന്നു ഞങ്ങളെ അടുപ്പിച്ചത്.രണ്ട് പേരുടേയും കുടുംബം ഈ പ്രണയത്തെ എതിര്‍ത്തിരുന്നുവെങ്കില്‍ വിവാഹം നടക്കില്ലായിരുന്നു. അങ്ങനെ ഭയങ്കരമായ പ്രണയമായിരുന്നില്ല. രണ്ടാളും മെച്വേര്‍ഡായിരുന്നു ആ സമയത്ത്.

സുരേഷ് സുരേഷിന്റെ അമ്മയോട് പറഞ്ഞു. എന്റെ രക്ഷിതാക്കളോടും പറഞ്ഞു. അവര്‍ ഓക്കെ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ തീരുമാനമെടുത്തത്. ആ സമയത്താണ് ശരിക്കും പ്രണയം തുടങ്ങിയത്.

നേരത്തെയും ഇഷ്ടവും സ്നേഹവുമൊക്കെ മനസ്സിലുണ്ടായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെയാണ് ബന്ധം ദൃഢമായത്. ഒരേ പ്രൊഫഷനായതിന്റെ ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ല. സമയത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ അതേ പോലെ അദ്ദേഹത്തിന് മനസ്സിലാവുമായിരുന്നു.

മനോഭാവമാണ് പ്രധാനം. നമ്മളെ മനസ്സിലാക്കാന്‍ കഴിയുമോയെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഒരേ പ്രൊഫഷനായാലും മറ്റ് ജോലിയായാലും പ്രധാനം ഈ മനസ്സിലാക്കലാണെന്നും രേവതി പറയുന്നുണ്ട്.

വിവാഹ ജീവിതത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോഴായിരുന്നു ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. തങ്ങള്‍ രണ്ടാളും ആലോചിച്ചാണ് പിരിഞ്ഞത്. വ്യത്യസ്തമായ വേര്‍പിരിയലായിരുന്നു ഞങ്ങളുടേത്.

കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് എനിക്കാണ് തോന്നിയത്. കുറേക്കൂടി ഞാനാഗ്രഹിച്ചത്. അതേക്കുറിച്ചൊക്കെ ഞങ്ങള്‍ ഇരുന്ന് സംസാരിച്ചു. വേര്‍പിരിയല്‍ വേദനാജനകമായ കാര്യമാണ്. എങ്ങനെയൊക്കെ സംസാരിച്ചാലും സങ്കടമുള്ള കാര്യമാണത്.

വിവാഹജീവിതത്തിലെ വേര്‍പിരിയല്‍ പ്രത്യേകിച്ചും. ആ സങ്കടത്തില്‍ നിന്ന് അത്ര പെട്ടെന്ന് കരകയറാനാവില്ല. വിവാഹമോചനത്തിന് ശേഷവും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. പിരിയാന്‍ പോവുന്ന സമയത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെന്ന്.കാരണങ്ങളും പറഞ്ഞിരുന്നു.

ഒരു വര്‍ഷത്തോളം ആ വേദന സഹിച്ചിരുന്നു. ഞാന്‍ സുരേഷിനെ കണ്ടെത്തുന്നത് 19 വയസ്സിലാണ്. 20 വര്‍ഷമായി ഞങ്ങള്‍ക്ക് അറിയാം. എന്‍രെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളും ഞങ്ങളൊരുമിച്ചാണ് അറിഞ്ഞത്. ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും.

അതെങ്ങനെയെന്നറിയില്ലെന്നും പറയുന്നു. പുതിയ മുഖമെന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു രേവതിയും സുരേഷ് മേനോനും പ്രണയത്തിലായത്. ഈ സിനിമയുടെ സംവിധായകനായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*