നടി റിച്ച വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ നടി റിച്ച ഗാനോപാധ്യായ വിവാഹിതയാകുന്നു. റാണാ ദഗ്ഗുബാട്ടി നായകനായ ലീഡര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ധനുഷ് നായകനായ മയക്കമെന്ന എന്ന ചിത്രത്തിലൂടെയാണ് റിച്ച ശ്രദ്ധ നേടുന്നത്.

മിസ് ഇന്ത്യ യു.എസ്.എ കിരീടം നേടിയതോടെയാണ് റിച്ച അഭിനയ രംഗത്ത് സജീവമാകുന്നത്. 2013 ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം ഭായിയായിരുന്നു അവസാന ചിത്രം.

റിച്ച തന്നെയാണ് വിവാഹിതയാകന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. അമേരിക്കന്‍ സ്വദേശിയായ ജോ ആണ് റിച്ചയുടെ വരന്‍

ബിസിനസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ജോയെ ആദ്യമായി കണ്ടത് ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്നും റിച്ച പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply