മദ്യലഹരിയില്‍ നടി ഓടിച്ച കാര്‍ ഏഴു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; ചോദ്യം ചെയ്ത ആളുകള്‍ക്കു നേരെ തട്ടിക്കയറി
മദ്യലഹരിയില്‍ നടി ഓടിച്ച കാര്‍ ഏഴു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; ചോദ്യം ചെയ്ത ആളുകള്‍ക്കു നേരെ തട്ടിക്കയറി
ടെലിവിഷന്‍ താരം മദ്യലഹരിയില്‍ വാഹനം ഓടിച്ച് ഏഴു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. നടി രുഹി ശൈലേഷ്കുമാര്‍ സിംഗ് (30) ആണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചത്. ഇന്നലെ മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം.
സംഭവത്തില്‍ വാഹനത്തിന്റെ ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
സംഭവ ശേഷം ചോദ്യം ചെയ്ത ആളുകളോട് നടി കയര്‍ത്തു സംസാരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നടി ആളുകളോട് കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ പൊലീസ് തനിക്കെതിരെ അതിക്രമം നടത്തിയതായാണ് നടിയുടെ ആരോപണം. പൊലീസ് നടിയ്ക്ക് രണ്ടുദിവസത്തിനുളളില്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply