വിവാഹാ വാഗ്ദാനം നൽകി നടിയെ ഭീഷണിപ്പെടുത്തിയ 4 പേര്‍ അറസ്റ്റില്‍

ഷംന കാസിന്റെ പരാതിയില്‍ 4 പേര്‍ അറസ്റ്റില്‍; പിടിയിലായത് തൃശൂര്‍ സ്വദേശികള്‍

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളെ കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഷംനയുടെ മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു. തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

കാസര്‍ഗോഡുള്ള സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിന്റെ വീട്ടില്‍ എത്തുന്നത്.

സംഘം വീട്ടിലെത്തിയ ശേഷം നടിയുടെ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പല പ്രാവശ്യം ഇവര്‍ ഫോണിലൂടെ നടിയെ വിളിച്ചു.

ഇതിനിടെ നടിയെ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അന്‍വര്‍ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്.

ഇതേതുടര്‍ന്ന് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*