ഞങ്ങളുടെ യാത്ര ഇനി ഒറ്റക്കായിരിക്കും;പിരിയാനൊരുങ്ങി ശ്രുതി ഹാസനും മൈക്കിൾ കോർസെയിലും

തെന്നിന്ത്യൻ താരം ശ്രുതി ഹാസനെയും ഇറ്റാലിയൻ ബോയ് ഫ്രണ്ട് മൈക്കിൾ കോർസെയിലിനെയും കുറിച്ചുള്ള വാർത്തകൾ ആരാധകരെ ഹരം കൊള്ളിക്കുന്നതായിരുന്നു. ഇരുവരും പ്രണയത്തി ലാണെന്ന തരം റിപ്പോർട്ടു കളായിരുന്നു പുറത്ത് വന്നത്.

എന്നാൽ ഈ കാര്യം ഔദോഗികമായി സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. എന്നാൽ ശ്രുതിയും മൈക്കിളും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ടായിരുന്നു.

ഇരുവരും വിവാഹിതരാകുമെന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. ‘നിർഭാഗ്യവശാൽ ലോകത്തിന്റെ എതിർ വശങ്ങളിലാണ് ഞങ്ങളുടെ ജീവിതം. ഇനി ഞങ്ങളുടെ യാത്ര ഒറ്റക്കായിരിക്കും.

പക്ഷെ എന്നും ഇവൾ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും. ഒരു സുഹൃത്ത് എന്ന നിലയിൽ എപ്പോഴും അവളോട് നന്ദി യുള്ളവനായിരിക്കും.’ഇരുവരും പിരിയുന്ന കാര്യം മൈക്കിൾ കോർസെയിലാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply