നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ

നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ

നടി സിമ്രാൻ സിംഗിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ സാംബൽപൂരിലെ മഹാനദി പാലത്തിനടിയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒഡിഷ നടിയും മോഡലുമാണ് സിമ്രാന്‍ സിംഗ്.

Also Read >> നടന്‍ സൗബിന്‍ സാഹീറിനെതിരെ കേസ്; അറസ്റ്റ് ചെയ്തു

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവ് യുഗ് സുണയാണ് കൊലയ്ക്ക് പിന്നിലെന്നും ബന്ധുക്കള്‍ പറയുന്നു. അതേസമയം മരിക്കുന്നതിന് തൊട്ട് മുന്‍പ് നടി സുഹൃത്തിനയച്ച വോയിസ്‌ മെസ്സേജും പുറത്തു വന്നിട്ടുണ്ട്.

Also Read >> പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു

എന്നാല്‍ ഇത് സിമ്രാന്‍റെ ശബ്ദമാണോയെന്ന് വ്യക്തമല്ല. സിമ്രാന്‍റെ മുഖത്തും തലയിലും ആഴത്തില്‍ മുറിവേറ്റിരുന്നു. മൃതദേഹം കിടന്നിരുന്ന പാലത്തിനടിയില്‍ നിന്നും ഒരു ബാഗും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സെൽഫി ബെബോ എന്ന സംബർപുരി ആൽബത്തിലൂടെയാണ് സിമ്രാന്‍ സിംഗ് പ്രശസ്തയായത്.

Also Read >> അതിപ്രശസ്തനായ ഡാന്‍സറുടെ തനിനിറം പുറത്തു കൊണ്ടുവന്ന് പോലീസ്; അരുണിനെ കുടുക്കിയത് ഇങ്ങനെ

വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരു വര്ഷം മുന്‍പാണ് സിമ്രാനും സുണയും വിവാഹിതരായത്. എന്നാല്‍ സുണയും കുടുംബവും മാനസികമായും ശാരീരികമായും നിരന്തരം ഉപദ്രവിച്ചിരുന്നതായി സിമ്രാന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.

Also Read >> ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ ചാരായം വാറ്റുന്നതിനിടയില്‍ പിടിയില്‍

എന്നാല്‍ ആരോപണങ്ങള്‍ യുഗ് സുണ നിഷേധിച്ചു. സിമ്രാന്‍ സിങ്ങിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കാണിച്ച് വീട്ടുകാര്‍ ജാർസുഗുഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ആരോപണ വിധേയനായ യുഗ് സുണയെ പോലീസ് കസ്റ്റഡിയിലെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply