മേക്കപ്പ് ഇല്ലാത്ത ചിത്രം പങ്കു വെച്ച് സോനം: താരത്തെ പുകഴ്ത്തി ആരാധകർ

മേക്കപ്പ് ഇല്ലാത്ത ചിത്രം പങ്കു വെച്ച് സോനം: താരത്തെ പുകഴ്ത്തി ആരാധകർ

അഭിനേത്രികൾ എപ്പോഴും സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും. സ്‌ക്രീനിൽ വരുമ്പോൾ മേക്കപ്പ് ഇല്ലാത്ത ഒരാളെ പോലും നമുക്ക് കാണാൻ കഴിയില്ല. പക്ഷേ മേക്കപ്പിൽ താരങ്ങളെ കാണുമ്പോൾ കണ്ണ് എടുക്കാനും തോന്നില്ല.

അത് മാത്രമല്ല, താരങ്ങളെ ഒരുക്കുന്ന ആര്ടിസ്റ്റുകളായാലും ഹെയർ സ്റ്റൈലുസ്റ്റുകളായാലും അവരും എപ്പോഴും സുന്ദരികളായിരിക്കും. ഇപ്പോൾ മേക്കപ്പിൽ നിന്ന് പുറത്ത് വരാതെ മടിച്ചു നിൽക്കുന്ന ഓരോരുത്തർക്കും മാതൃകയാവുകയാണ് സോനം കപൂർ. തന്റെ വൈകല്യങ്ങൾ പ്രകടിപ്പിക്കാൻ തനിക്ക് ഭയം തോന്നുന്നില്ലയെന്ന് പറഞ്ഞു തന്റെ മേക്കപ്പ് ഇല്ലാത്ത ചിത്രം ആരാധകർക്ക് പങ്കു വെച്ചിരിക്കുകയാണ് സോനം.

മജന്ത കളർ ഡ്രെസ്സിൽ അഴിച്ചിട്ട മുടിയുമായി കാറിൽ ഇരിക്കുന്ന മേക്കപ്പ് ഇല്ലാത്ത ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പങ്കു വെച്ചിരിക്കുന്നത്. മുപ്പത്തിമൂന്ന് വയസിലും താരത്തെ കാണാൻ അതിസുന്ദരിയായിരിക്കുന്നുവെന്നും എപ്പോഴും താങ്കൾ മനോഹരി യാണെന്നുള്ള കമന്റുകളണ് ചിത്രത്തിന് ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment