പ്രമുഖ സീരിയല്‍ താരം അന്തരിച്ചു

പ്രമുഖ സീരിയല്‍ താരം അന്തരിച്ചു

പ്രമുഖ സിനിമ-സീരിയല്‍ താരം ദിവ്യ ചൗക്‌സി അന്തരിച്ചു. 28 വയസായിരുന്നു. ദിവ്യയുടെ സഹോദരിയാണ് മരണവിവരം പുറത്തുവിട്ടത്.

കാന്‍സര്‍ ബാധിച്ച് ഒന്നരവര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു താരം. ‘ഒന്നര വര്‍ഷമായി ദിവ്യ കാന്‍സര്‍ ബാധിതയായിരുന്നു. ഒരു ഘട്ടത്തില്‍ അവള്‍ സുഖം പ്രാപിച്ചിരുന്നു.

പക്ഷേ ഏതാനും മാസങ്ങള്‍ക്ക് ശേഷം വീണ്ടും സ്ഥിതി ഗുരുതരമായി. ഇത്തവണ അതില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ ജന്മനാടായ ഭോപ്പാലില്‍ അവര്‍ കടന്നുപോയി…’ സംവിധായകന്‍ മഞ്‌ജോയ് മുഖര്‍ജി അറിയിച്ചു.

2016 ല്‍ ‘ഹേ അപ്നാ ദില്‍ തോ ആവാര’ എന്ന ദിവ്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ സംവിധായകനാണ് മഞ്‌ജോയ്. ആദ്യ ചിത്രത്തിന് ശേഷം വിവിധ ടെലിവിഷന്‍ ഷോകളിലെ സാന്നിധ്യമായിരുന്നു ദിവ്യ.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് താന്‍ മരണക്കിടക്കയിലാണെന്ന് അറിയിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.’എനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് വാക്കുകള്‍ മതിയാവില്ല..

കുറച്ചു കാലങ്ങളായി ഞാന്‍ ഒളിവിലാണ്. ധാരാളം സന്ദേശങ്ങള്‍ എന്നെത്തേടിയെത്തുന്നുണ്ട്. ഇപ്പോള്‍ നിങ്ങളോട് പറയാനുള്ള സമയമായിരിക്കുന്നു.. മരണക്കിടക്കയിലാണ് ഞാനിപ്പോള്‍.. ഞാന്‍ കരുത്തയാണ്.. കഷ്ടതകളില്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്..

നിങ്ങള്‍ ഓരോരുത്തരും എനിക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് ദൈവത്തിന് അറിയാം.. ബൈ..’ എന്നായിരുന്നു അവസാന സന്ദേശം. കഴിഞ്ഞയാഴ്ച ദിവ്യയുമായി സംസാരിച്ചതായും അവളുടെ ആരോഗ്യം വഷളായതായി തിരിച്ചറിഞ്ഞതായും ‘ഹേ അപ്നാ ദില്‍ തോ ആവാര’യില്‍ ദിവ്യയുടെ സഹതാരമായിരുന്ന സാഹില്‍ ആനന്ദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*