മേക്കപ്പില്ലാത്ത ഫോട്ടോ പങ്കുവെച്ച് തൃഷ; ആരാധകന്റെ രസകരമായ കമന്റ് വൈറലാകുന്നു

മേക്കപ്പില്ലാത്ത ഫോട്ടോ പങ്കുവെച്ച് തൃഷ; ആരാധകന്റെ രസകരമായ കമന്റ് വൈറലാകുന്നു

ഇന്നും തമിഴ് സിനിമാ ലോകത്തെ സുന്ദരിയും മികച്ച നായികയായി തുടരുന്ന തൃഷയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മേക്കപ്പ് ഒട്ടും ഇടാതെയുള്ള ഒരു ഫോട്ടോ തൃഷ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

വളരെ രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിയ്ക്കുന്നത്. ഫോട്ടോ ഇത്രയധികം വൈറലാകാന്‍ മറ്റൊരു കാരണം, ചിത്രത്തിന് കന്നട റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും നടനുമായ ഡാനിഷ് കമന്റിട്ടതോടെയാണ്.

വരലക്ഷ്മിയോട് തൃഷയെ പരിചയപ്പെടുത്തി തരാന്‍ ഒരുപാട് കാലമായി പറയുകയാണെന്നും തനിക്ക് കടുത്ത ആരാധന തോന്നിയ നടിമാരില്‍ ഒരാളാണ് തൃഷ എന്നും ഡാനിഷ് പറയുന്നു. ദീപിക പദുകോണാണ് തൃഷ കഴിഞ്ഞാല്‍ ഇഷ്ടമുള്ള മറ്റൊരു നടി.

ദീപികയെ രണ്‍വീര്‍ കെട്ടിക്കൊണ്ടുപോയെന്നും, തൃഷയുടെ കാര്യത്തില്‍ വൈകിക്കേണ്ട എന്നും ആരാധകര്‍ പറഞ്ഞപ്പോള്‍ അത്രയ്ക്ക് വലിയ പ്രതീക്ഷയൊന്നും തനിക്കില്ല എന്നായിരുന്നു ഡാനിഷിന്റെ പ്രതികരണം. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രമായിരുന്നു നടിയുടെ കരിയറിന് വിലയ മാറ്റം വരുത്തിയത്. പിന്നിടങ്ങോട്ട് വെച്ചടി വെച്ചടി തൃഷയ്ക്ക് കയറ്റമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment