നടി വനിത വീണ്ടും അറസ്റ്റില്‍
നടി വനിത വീണ്ടും അറസ്റ്റില്‍
നടി വനിത വീണ്ടും അറസ്റ്റില്‍. നടന്‍ വിജയകുമാറിന്റെ പരാതിയിലാണ് മകളായ വനിതയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഇരുവരും തമ്മില്‍ കുറച്ചുനാളായി സ്വത്ത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
വിജയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ പെരുമ്പൂറിലെ വസതിയില്‍ ഈ വര്‍ഷം തുടക്കത്തില്‍ വനിത വാടകയ്ക്ക് താമസം തുടങ്ങിയിരുന്നു.
Also Read >> ഹാഷിഷുമായി ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയില്‍
ഒരു സിനിമ ചിത്രീകരണത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞാണ് വനിത വീട് വാങ്ങിയത്. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീടൊഴിയാന്‍ വനിത തയ്യാറായില്ല.
അച്ഛന്റെ സ്വത്തില്‍ തനിക്കും അവകാശമുണ്ടെന്നും താന്‍ വാടകക്കാരിയല്ലെന്നുംമാണ് വനിതയുടെ പക്ഷം. എന്നാല്‍ പിതാവ് വിജയകുമാറിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച വനിത അനുകൂല വിധിയും നേടിയിരുന്നു.
Also Read >> രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍
അതേസമയം വനിതയെ എങ്ങനെയും ഒഴിവാക്കാന്‍ ഉള്ള ശ്രമത്തിലാണ് വിജയകുമാര്‍. ഇതിന് വേണ്ടിയാണ് പുതിയ കാരണം ഉണ്ടാക്കി കേസ് കൊടുത്ത് തന്നെ അറസ്റ്റ് ചെയ്യിച്ചതെന്നാണ് വനിത പറയുന്നത്.
Leave a Reply