നടി വനിത വിജയകുമാര്‍ വിവാഹിതയായി
നടി വനിത വിജയകുമാര്‍ വിവാഹിതയായി
നടിയും തമിഴ് ബിഗ് ബോസ് മൂന്നാം സീസണ് താരവുമായ വനിത വിജയകുമാര്‍ വിവാഹിതയായി. പീറ്റര്‍ പോള്‍ ആണ് വരന്. നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം.
തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്ററാണ് പീറ്റര്‍. 1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്.
ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി മലയാളത്തില്‍ ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലുമെത്തിയിരുന്നു. 1999ല്‍ ദേവി എന്ന ചിത്രത്തിനുശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു.
പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.
ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
2007ല്‍ ആനന്ദ് ജയ് രാജന് എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന് രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്.
വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കള്‍. അതേസമയം വനിതയുടെ പിതാവ് വിജയകുമാര്‍ സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അനിത അരുണ്‍ വിജയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
- ഡെന്റ് സർജറി വിദ്യാർത്ഥികൾക്കുള്ള പ്രോംപ്റ്റ് -2021 മെഡ് ടുഡേ പ്രദർശിപ്പിക്കുന്നു
- മതിലുകളില്‍ വിസ്മയം തീര്‍ത്ത് ഒരു പതിനഞ്ചുകാരൻ
- പെൻസിൽ തുമ്പിൽ വിസ്മയം തീർത്ത റെക്കോർഡ്
- കൊടുങ്ങല്ലൂര്‍ ഭരണിയും അറിയപ്പെടാത്ത ചില വിശേഷങ്ങളും
- കുപ്പികൾ കൊണ്ട് വിസ്മയമൊരുക്കി ഒരു കാത്തിരിപ്പ് കേന്ദ്രം
- മാതാപിതാക്കളോട് കൊടും ക്രൂരത; മകൻ ഒളിവിൽ
- ഏഴു വയസ്സുകാരിക്ക് വിമാന യാത്രയ്ക്കിടെ ദാരുണാന്ത്യം
- മട്ടാഞ്ചേരി ജൂത പള്ളിയിലെ ‘ഹനൂക്ക’ എന്ന ആഘോഷം
- മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ
- കടയ്ക്കാവൂർ പോക്സോ കേസ്; നിർണ്ണായക തെളിവുകൾ
- മറ്റൂർ സ്വദേശിയെ കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു
- മാലിന്യ നിർമ്മാർജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യയുമായി യുവ എൻജിനീയർ
- സൗജന്യ ചികിത്സ
- ക്യാച് ദ റെയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
- പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
Leave a Reply