നിങ്ങള്‍ വലിയ പുണ്യാളനൊന്നുമല്ല, ഇതുവരെ നിങ്ങളെ ബഹുമാനിച്ചിരുന്നു ഇപ്പോള്‍ അതും ഇല്ലാതായി; വിശാലിനെതിരെ വിമര്‍ശനവുമായി വരലക്ഷ്മി

നിങ്ങള്‍ വലിയ പുണ്യാളനൊന്നുമല്ല, ഇതുവരെ നിങ്ങളെ ബഹുമാനിച്ചിരുന്നു ഇപ്പോള്‍ അതും ഇല്ലാതായി; വിശാലിനെതിരെ വിമര്‍ശനവുമായി വരലക്ഷ്മി

സെലിബ്രിറ്റികള്‍ എന്നും ഗോസിപ്പ് കോളങ്ങളിലെ വലിയ വാര്‍ത്തയായിരിക്കും. അത്തരത്തില്‍ വാര്‍ത്തയില്‍ നിറഞ്ഞ താരങ്ങളായിരുന്നു തമിഴ് നടന്‍ വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും വേര്‍പിരിയലും താരത്തിന്റെ വിവാഹവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ വിശാലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് വരലക്ഷ്മി. നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാപെയ്ന്‍ വീഡിയോയില്‍ തന്റെ അച്ഛന്‍ ശരത് കുമാറിനെ വിശാല്‍ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മിയുടെ ആരോപണം. നിങ്ങള്‍ പുണ്യാളനൊന്നുമല്ല,നിങ്ങളുടെ ഇരട്ടത്താപ്പ് സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും ഞാന്‍ വിശ്വസിക്കുന്നുണ്ട്.

നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തി കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിയ്ക്ക്. ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു.

ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്‍പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. വളരെ തരംതാഴ്ന്ന ക്യാംപെയ്ന്‍ ആണ് നിങ്ങള്‍ ഉപയോഗിച്ചത്.നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ ഊഹിക്കുന്നു. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടമാക്കിയെന്ന് വരലക്ഷ്മി കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment