നടി വിദ്യാ ഉണ്ണി വിവാഹിതയായി
നടി വിദ്യാ ഉണ്ണി വിവാഹിതയായി
നടി വിദ്യാ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് വരന്‍. നടി ദിവ്യാ ഉണ്ണിയുടെ സഹോദരിയാണ് വിദ്യാ ഉണ്ണി.
ഡോക്ടര്‍ ലൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് വിദ്യ. പുതുമുഖ നടിക്കുള്ള പുരസ്‌കാരവും കിട്ടിയിരുന്നു. സഹോദരി ദിവ്യാ ഉണ്ണിക്കൊപ്പം സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു വിദ്യ
കൊല്ലം അമൃത സ്‌കൂള്‍ ഒഫ് എന്‍ജിനീയറിംഗില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ വിദ്യ ഇപ്പോള്‍ ഹോങ്കോംഗില്‍ കൊഗ്‌നിസന്റ് കമ്ബനിയില്‍ ഉദ്യോഗസ്ഥയാണ്.
സിംഗപ്പൂര്‍ ടാറ്റ കമ്മ്യൂണികക്കേഷന്‍സില്‍ ജീവനക്കാരനാണ് സഞ്ജയ്. വിനീത്, ജോമോള്‍, ജലജ തുടങ്ങിയ സിനിമാ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
Leave a Reply