Actress Anju is dead l Fake News l ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും
‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും
82ല്‍ ഓളങ്ങള്‍ എന്ന സിനിമയിലൂടെ ബാലതാരമായെത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അഞ്ജു. അഞ്ജു മരിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്നത്. ഈ വ്യാജ വാര്‍ത്തക്കെതിരെ നടിയും കുടുംബവും രംഗത്തെത്തിയിരിക്കുകയാണ്.
ഇത്തരം വ്യാജ വാര്‍ത്തകള്‍ തേന്‍ മാനസികമായി തളര്‍ത്തുന്നുവെന്ന് അഞ്ജു പറയുന്നു. നിരവധിപേര്‍ക്ക് ഇത്തരം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ പട്ടികയിലേക്ക് താനും കൂടി. എനിക്കും എന്റെ കുടുംബത്തിനും വാര്‍ത്ത വലിയ അസ്വസ്ഥതയുണ്ടാക്കുന്നു.
Also Read >> മകളെ കാണാനായി പുറപ്പെട്ട് പുനലൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി
ഇതാദ്യമായല്ല സോഷ്യല്‍ മീഡിയ നടന്‍മാരെ കൊല്ലുന്നത്. സലിം കുമാര്‍, ഇന്നസെന്റ്, മാമുക്കോയ, കനക എന്നിവരെയും സോഷ്യല്‍ മീഡിയ ഇതുപോലെ കൊന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വിജയരാഘവന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് വന്നത്. ഇത്തരം വ്യാജ വാര്‍ത്ത പടച്ചുവിടുന്നവര്‍ എന്താണ് ഉദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് അഞ്ജുവിന്‍റെ സുഹൃത്തും ക്യാമാറാമാനുമായ നാട്ടി പ്രതികരിച്ചു.
Leave a Reply
You must be logged in to post a comment.