ഗവാസ്ക്കറിനോട് മാപ്പു പറഞ്ഞു തടിയൂരാനൊരുങ്ങി എഡിജിപിയുടെ മകൾ ; ഒത്തുതീര്‍പ്പിനില്ലെന്ന് ഗവാസ്കര്‍

ഗവാസ്ക്കറിനോട് മാപ്പു പറഞ്ഞു തടിയൂരാനൊരുങ്ങി എഡിജിപിയുടെ മകൾ ; ഒത്തുതീര്‍പ്പിനില്ലെന്ന് ഗവാസ്കര്‍

പോലീസ് ഡ്രൈവർ ഗവാസ്ക്കറെ മർദ്ദിച്ച കേസിൽ നിന്നൊഴിവാകാനും ഗവാസ്ക്കറിനെ കേസിൽ കുടുക്കാനുമുള്ള ശ്രമങ്ങൾ പാളിയതിനെ തുടർന്ന് ADGP യുടെ മകൾ കേസൊതുക്കി തീർക്കാനുള്ള ശ്രമത്തിലാണ്. പരാതിയിൽ ഉറച്ചു നിന്ന ഗവാസ്കർ ശകതമായ തെളിവുകൾ സമർപ്പിച്ചതോടെ ADGPയുടെ മകളെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു.

അതിനിടെയാണ് പ്രതി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത്. ദാസ്യ പണി വിവാദത്തെ തുടർന്ന് പോലീസ് ആസ്ഥാനത്തു ചേർന്ന യോഗത്തിൽഔദ്യോഗിക പക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച് എഡിജിപി സുദേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേസില്‍ അന്വേഷണം ഐപിഎസ് അസോസിയേഷന്റെ ഇഷ്ടപ്രകാരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന ആരോപണം ഉണ്ടായിരുന്നു.
ഇക്കാരണത്താല്‍ തന്നെയായിരുന്നു എഡിജിപിയുടെ മകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയ്യാറാവാതിരുന്നത്.ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തിമാക്കിയിരുന്നു. എന്തിനാണ് സ്നിക്ത അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് വരെ കോടതി ചോദിച്ചിരുന്നു.

പ്രത്യേകം സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തില്‍ അറസ്റ്റല്ലാത്ത മറ്റുവഴികള്‍ ഇല്ല എന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് സ്‌നിക്ത പുതിയ നീക്കവുമായി രംഗത്ത് എത്തിയത്. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗവാസ്‌കര്‍ അഭിഭാഷകന്‍ മുഖേന എഡിജിപിയുടെ മകളെ അറിയിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
ഗവാസ്ക്കറിനോട് മാപ്പു പറഞ്ഞു തടിയൂരാനൊരുങ്ങി എഡിജിപിയുടെ മകൾ ; ഒത്തുതീര്‍പ്പിനില്ലെന്ന് ഗവാസ്കര്‍ l Adgp gavaskar issue l Rashtrabhoomiമര്‍ദ്ദനത്തില്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് സാരമായ പരുക്ക് ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 24 വയസുള്ള സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാസമ്പന്നയായ പെണ്‍കുട്ടിയാണ് എഡിജിപിയുടെ മകള്‍. അച്ഛനും മകള്‍ക്കുമെതിരെ തിരിഞ്ഞത് തന്റെ ജോലിക്കും ജീവനും തന്നെ ഭീഷണിയാണെന്ന് തനിക്ക് അറിയാം. എങ്കിലും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയെങ്കിലും ഈ പോരാട്ടം തുടരുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply