എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി
എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം: വിവാദത്തിലായ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി.പോലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. എതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റേയോ മറ്റോ തലവനായി ഡെപ്യൂട്ടേഷന്‍ നല്‍കിയേക്കുമെന്നാണ് കരുതുന്നത്.
ഇന്ന് തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന. മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പോലീസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് സംസ്ഥാന പോലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അങ്ങേയറ്റം അധിക്ഷേപാര്‍ഹവും ആശ്ചര്യകരവുമായ സംഭവമാണിത്. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണം. മേലുദ്യോഗസ്ഥര്‍ എന്നതിനാല്‍ നിയമത്തിന് അതീതരായല്ല നിലകൊള്ളേണ്ടത്. ആരുടെ കുടുംബാംഗങ്ങളായാലും എല്ലാവരും നിയമത്തിന് വിധേയരാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply