എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസുകാര്‍ : പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസുകാര്‍ : പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അസോസിയേഷന്‍ പരാതി നല്‍കി
ഉത്തരേന്ത്യയിലെ രീതി കേരളത്തിലും ആവര്‍ത്തിച്ച എഡിജിപി സുധേഷ് കുമാറിനെതിരെ മനുഷ്യാവകാശ ലംഘനമടക്കമുള്ള ഒട്ടേറെ പരാതിയുമായി പൊലീസുകാര്‍ രംഗത്ത്. എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസുകാരനെതിരേ ചുമത്തിയിരിക്കുന്നത്.എഡിജിപിയുടെ വീട്ടില്‍ ദാസ്യപ്പണി എടുപ്പിക്കുന്നത് പതിവാനെന്നു പൊലീസുകാര്‍ പറയുന്നു. എഡിജിപി സുധേഷ് കുമാറിന്റെ ഔദ്യേഗിക വസതിയില്‍ ജോലി ചെയ്യുന്ന ലിജോയെന്ന പൊലീസുകാരനെ എസ്എപി ക്യാമ്പില്‍ പാചകത്തിനെത്തിയപ്പോള്‍ പൊലീസുകാര്‍ തടഞ്ഞിരുന്നു. എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് വാങ്ങിയ മീന്‍ എസ്എപി ക്യാമ്പില്‍ വറുക്കാന്‍ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്.
പട്ടിയെ പരിശീലിപ്പിക്കാന്‍ അസംതൃപ്തി പ്രകടിപ്പിച്ച പൊലീസുകാരനെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റിയ സംഭവവും മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനയച്ചതായും പൊലീസുകാര്‍ വെളിപ്പെടുത്തി. വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്. അതേസമയം പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. എ ഡി ജിപിയുടെ മകള്‍ക്ക് എതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദം ഉണ്ടെന്ന് ചികിത്സയില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply